Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PunjabDrug

ലു​ധി​യാ​ന ഡ്ര​ഗ്സ് വീ​ഡി​യോ: ട്രോ​ളു​ക​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ഹ​ർ​ഭ​ജ​ൻ സിം​ഗ്

ച​ണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബി​ലെ ല​ഹ​രി​യു​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച വാ​ർ​ത്താ വീ​ഡി​യോ ലു​ധി​യാ​ന​യി​ലെ ജ​ഗ്രാ​വോ​ൺ പാ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്നു​ള്ള​താ​ണെ​ന്ന് പോ​ലീ​സി​ന്‍റെ സ്ഥി​രീ​ക​ര​ണം. ഇ​തോ​ടെ ത​ന്നെ വി​മ​ർ​ശി​ച്ച ട്രോ​ളു​ക​ൾ​ക്കെ​തി​രെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ ക​ട​ന്നാ​ക്ര​മി​ച്ച് ബി​ജെ​പി എം​പി ഹ​ർ​ഭ​ജ​ൻ സിം​ഗ് രം​ഗ​ത്തെ​ത്തി.

നേ​ര​ത്തെ ബി​ജെ​പി നേ​താ​വ് ര​വ്‌​നീ​ത് സിം​ഗ് ബി​ട്ടു പ​ങ്കു​വെ​ച്ച വീ​ഡി​യോ റീ​പോ​സ്റ്റ് ചെ​യ്തു​കൊ​ണ്ടാ​ണ് ഹ​ർ​ഭ​ജ​ൻ സിം​ഗ് വി​മ​ർ​ശ​ക​ർ​ക്കെ​തി​രെ തി​രി​ച്ച​ടി​ച്ച​ത്. "ഇ​നി ഈ ​ജ​ഗ്രാ​വോ​ൺ പാ​ലം രാ​ജ​സ്ഥാ​നി​ലാ​ണെ​ന്ന് ചി​ല പെ​യ്ഡ് ട്രോ​ളു​ക​ൾ അ​വ​കാ​ശ​പ്പെ​ടും" എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ഹാ​സം.

പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ പ​ഴ​യ​താ​ണെ​ങ്കി​ലും ജ​ഗ്രാ​വോ​ൺ പാ​ല​ത്തി​ന​ടി​യി​ൽ വെ​ച്ച് ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച യു​വാ​വി​നെ ആ​ഗ​സ്റ്റ് 12-ന് ​ലു​ധി​യാ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​ക്കി.​മു​ൻ​പ് ല​ഹ​രി​യു​പ​യോ​ഗ​ത്തി​ന്‍റേ​താ​യി ഹ​ർ​ഭ​ജ​ൻ പ​ങ്കു​വെ​ച്ച മ​റ്റൊ​രു വീ​ഡി​യോ രാ​ജ​സ്ഥാ​നി​ലെ ഗം​ഗാ​ന​ഗ​റി​ൽ നി​ന്നു​ള്ള​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. 

ഇ​തേ​ത്തു​ട​ർ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി പോ​ലീ​സി​നെ ഉ​ദ്ധ​രി​ച്ച് ഹ​ർ​ഭ​ജ​നെ​തി​രെ വ​ലി​യ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്തെ ല​ഹ​രി ഉ​പ​യോ​ഗ​ത്തെ​ച്ചൊ​ല്ലി ഭ​ര​ണ​പ​ക്ഷ​മാ​യ ആം ​ആ​ദ്മി പാ​ർ​ട്ടി​യും പ്ര​തി​പ​ക്ഷ​വും ത​മ്മി​ൽ രൂ​ക്ഷ​മാ​യ വാ​ഗ്‌​വാ​ദ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ സം​ഭ​വം പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.  

Latest News

Corehub Up